സിനിമയില്‍ എത്തിയതിന്റെ പതിനേഴാം വാര്‍ഷികം ആഘോഷിച്ച് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജുന്. 2003 ല്‍ കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ‘ഗംഗോത്രി’ എന്ന ചിത്രത്തിലൂടെയാണ് അല്ലുവിന്റെ സിനിമയിലെ അരങ്ങേറ്റം. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരം ആരാധകര്‍ക്കും സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.
‘പതിനേഴ് വര്‍ഷം നീണ്ട ഈ യാത്രയില്‍ ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. ഇന്നെന്നെ ഒരുപാട് പേര് ആശംസകള്‍ അറിയിച്ചു. എന്റെ എല്ലാ പ്രേക്ഷകരോടും എന്റെ ഫാന്‍സ് ആര്‍മിയോടും ഈ പതിനേഴ് വര്‍ഷത്തെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു.
എന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകന് രാഘവേന്ദ്ര റാവു, അശ്വനി ദത്ത, അല്ലു അരവിന്ദ് എന്നിവരോട് എന്നെ സിനിമയ്ക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറയുന്നു. ഗംഗോത്രിയുടെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും പിന്തുണയ്ക്ക് നന്ദി. എന്നെന്നും കടപ്പെട്ടിരിക്കും’ എന്നാണ് അല്ലു അര്ജുന് ട്വീറ്റ് ചെയ്തത്.
I thank all my audience & my army for their love & support in these 17 years . I would especially like to thank @Ragavendraraoba garu, Ashwini Dutt garu & Allu Aravind garu for Introducing me & the entire cast & crew of Gangotri for their support . GreatFull forever . pic.twitter.com/k0uEuaOry7
— Allu Arjun (@alluarjun) March 28, 2020
Discussion about this post