ചെന്നൈ: രാജ്യത്ത് കൊറോണ വൈറസ് വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യം മൊത്തം സ്തംഭനാവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. പലയിടങ്ങളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതോടെ സാധനങ്ങള്‍ വാങ്ങിക്കൂട്ടുവാനുള്ള തിരക്കിലാണ് ജനം. എന്നാല്‍ ബുദ്ധിമുട്ട് ദിവസക്കൂലിക്കാര്‍ക്കാണ്. അന്നന്നത്തെ അന്നം തേടുന്നവന് സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ എവിടെ നിന്ന് പണം ലഭിക്കാന്‍ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇപ്പോള്‍ ചലച്ചിത്ര മേഖലയും വന്‍ വെല്ലുവിളിയാണ് നേരിടുന്നത്. പുതിയ സിനിമകളുടെ ഷൂട്ടിങ് നിര്‍ത്തിവെച്ചതിനാലാണ് ദിവസക്കൂലിക്കാരായ അണിയറപ്രവര്‍ത്തകര്‍ക്ക് അന്നം മുട്ടിയത്. ഇപ്പോള്‍ അക്കൂട്ടര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തമിഴ് സിനിമാ ലോകം. നിരവധി താരങ്ങളാണ് സഹായം നല്‍കി രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോള്‍ തമിഴ് നടന്‍ ശിവകുമാറും അദ്ദേഹത്തിന്റെ മക്കളായ സൂര്യയും കാര്‍ത്തിയുമാണ് സഹായം നല്‍കുന്നത്. മൂവരും ചേര്‍ന്ന് ദക്ഷിണേന്ത്യന്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന് പത്തു ലക്ഷം രൂപയാണ് കൈമാറിയത്.
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധതയുള്ളവര്‍ മുമ്പോട്ടു വരണമെന്നും ഫെഫ്സി പ്രസിഡന്റ് ആര്‍കെ സെല്‍വമണി നിര്‍ദേശിച്ചിരുന്നു. നിര്‍ദേശം സ്വീകരിച്ച് താരകുടുബം സഹായം നല്‍കുകയായിരുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം നല്‍കി. പ്രകാശ്രാജ് 150 അരിച്ചാക്കുകളാണ് സംഘടനക്ക് സംഭാവന നല്‍കിയത്. നടന്‍ രജനീകാന്ത് 50 ലക്ഷം രൂപയും വിജയ് സേതുപതി 10 ലക്ഷവും നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴിലും ഷങ്കര്‍ ചിത്രം ഇന്ത്യന്‍ 2, കോബ്ര, വാലിമൈ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെയും ഷൂട്ടിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്.