തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് വിമര്‍ശനവുമായെത്തിയവര്‍ക്ക് ചുട്ട മറുപടി നല്കി ജോസഫ് എന്ന സിനിമയിലെ നായിക മാധുരി. നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാന്‍ കാണിക്കും പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ എന്നാണ് മാധുരി അശ്ലീല കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.
‘നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വെച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാന്‍ കാണിക്കും-. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു. പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ. വയറ് കാണുന്ന രീതിയില്‍ ഒരു സ്ത്രീക്ക് സാരി ധരിക്കാമെങ്കില്‍ എനിക്കിഷ്ടമുള്ളത് എനിക്കും ധരിച്ചുകൂടെ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ? മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന് കാര്യങ്ങള്‍ ചെയ്യാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ’- മാധുരി കുറിച്ചു.
Discussion about this post