പ്രേക്ഷക പ്രിയങ്കരിയാണ് നടി ദിവ്യാ ഉണ്ണി. അഭിനയ രംഗത്ത് നിന്ന് അല്‍പ്പം മാറി നിന്നെങ്കിലും നൃത്തവും പരിപാടികളുമായി താരം സജീവമാണ്. അടുത്തിടെ രണ്ടാമത് വിവാഹം കഴിഞ്ഞ ദിവ്യ ഉണ്ണി ഒരു പെണ്‍കുട്ടിക്ക് ജന്മ നല്‍കിയിരുന്നു. ഇപ്പോള്‍ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ ചിത്ര പങ്കുവെച്ചിരിക്കുകയാണ് ദിവ്യാ ഉണ്ണി. ഇതിനു മുന്‍പും താരം കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
‘മകള്‍ക്ക് രണ്ടു മാസം പ്രായമായതേയുള്ളൂ. അവള്‍ക്ക് ഇപ്പോഴേ കാമറയ്ക്ക് പോസ് ചെയ്യാനറിയാം’ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദിവ്യ ഉണ്ണിയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ ആണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ജനുവരി 14 നാണ് ദിവ്യയ്ക്ക് മകള്‍ ജനിച്ചത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. 2017-ലാണ് ദിവ്യ അമേരിക്കന്‍ മലയാളിയുമായിട്ടുളള ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. 2018 ഫെബ്രുവരിയിലാണ് എന്‍ജിനീയറായ അരുണിനെ വിവാഹം കഴിച്ചത്. ഇപ്പോള്‍ അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദിവ്യ താമസിക്കുന്നത്. ആദ്യ വിവാഹത്തില്‍ നടിക്ക് രണ്ട് മക്കളുണ്ട്. അര്‍ജുന്‍, മീനാക്ഷി എന്നാണ് ഇവരുടെ പേര്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യ ഉണ്ണി.
Discussion about this post