പ്രകാശ് രാജ് മികച്ച ഒരു മനുഷ്യ സ്‌നേഹിയാണ്; കാരണം പറഞ്ഞ് തെലുങ്ക് താരം രാജ രവീന്ദ്ര

Prakash Raj | Bignewslive

ഇന്ത്യയിലെ മികച്ച താരങ്ങളില്‍ ഒരാളാണ് പ്രകാശ് രാജ്. ഇപ്പോള്‍ താരത്തെ വാനോളം പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ് തെലുങ്ക് നടന്‍ രാജാ രവീന്ദ്ര. പ്രകാശ് രാജ് മികച്ച ഒരു മനുഷ്യസ്നേഹിയാണെന്ന് രാജ പറയുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാജാ പ്രകാശ് രാജിനെ പുകഴ്ത്തിയത്. അറിയാവുന്ന ഒരു അനുഭവവും താരം പങ്കുവെച്ചു. വളരെ അഭിനയ പാരമ്പര്യമുള്ള ഒരു തെലുങ്ക് നടന്‍, താന്‍ നല്‍കാനുള്ള 50 ലക്ഷം രൂപ നല്‍കാന്‍ കഴിയാതെ ആത്മഹത്യയില്‍ അഭയം തേടാനൊരുങ്ങവേ പ്രകാശ് രാജ് ഇടപെട്ട അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്.

രാജ രവീന്ദ്രയുടെ വാക്കുകള്‍;

ആത്മഹത്യ ചെയ്യാനൊരുങ്ങിയ നടനെ വിളിച്ചു വരുത്തി കൗണ്‍സലിംഗ് നടത്തി ആത്മഹത്യയില്‍ നിന്ന് പിന്‍തിരിക്കുകയല്ല പ്രകാശ് രാജ് ചെയ്തത്. വിവരം അറിഞ്ഞ പ്രകാശ് രാജ് രാജാ രവീന്ദ്രയോട് മുതിര്‍ന്ന നടനെ കാണണമെന്ന് ആവശ്യപ്പെട്ടു. ആത്മഹത്യയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും നല്‍കാനുള്ള 50 ലക്ഷം രൂപ താന്‍ നല്‍കാമെന്നും പ്രകാശ് രാജ് പറഞ്ഞു.

Exit mobile version