നായകന്റെ ലേബല്‍ ഇല്ലാതെ സിനിമ ഹിറ്റാക്കാന്‍ സാധിക്കുന്ന തെന്നിന്ത്യന്‍ താരമാണ് അനുഷ്ക ഷെട്ടി. ഈ അടുത്ത ദിവങ്ങളില്‍ താരത്തിന്റെ വിവാഹത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംവിധായകന് പ്രകാശ് കൊവേലമുടിയെ താരം വിവാഹം ചെയ്യാന്‍ പോവുകയാണെന്നാണ് വാര്‍ത്തകള്‍ വന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
വിവാഹം എന്നത് പവിത്രമായ കാര്യമാണെന്നും മറ്റുള്ളവര്‍ക്ക് വിവാഹം എന്നത് എത്ര പ്രധാനപ്പെട്ടതാണോ അതുപോലെ തന്നെ തനിക്കും തന്റെ വിവാഹം പ്രധാനപ്പെട്ടതാണെന്നും അത് നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നുമാണ് താരം വ്യക്തമാക്കിയത്. തന്റെ സ്വകാര്യതയിലേക്ക് ആരും കടന്നു കയറുന്നത് തനിക്ക് ഇഷ്ടമല്ലെന്നും എന്തിനാണ് മറ്റുള്ളവര്‍ തന്റെ വിവാഹം ഇത്ര വലിയ കാര്യമാക്കുന്നതെന്നും താരം ചോദിച്ചു.
‘നിശ്ശബ്ദ’മാണ് താരത്തിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ഏറ്റവും പുതിയ ചിത്രം. സസ്പെന്‍സ് ത്രില്ലറായ ചിത്രത്തില്‍ സംസാരിക്കാനാവാത്ത ചിത്രകാരി ആയിട്ടാണ് അനുഷ്ക ഷെട്ടി എത്തുന്നത്. മാധവനാണ് നായകന്. ആന്റണി എന്ന സെലിബ്രിറ്റി സംഗീതജ്ഞനായാണ് താരം ചിത്രത്തിലെത്തുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷം അനുഷ്കയും മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശാലിനി പാണ്ഡേ, അഞ്ജലി എന്നിവരാണ് മറ്റ് താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post