രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ‘സൂര്യവന്‍ശി’യുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ രോഹിത് ഷെട്ടി പിക്ചേഴ്സ് പുറത്തിറക്കിയ പത്രക്കുറിപ്പ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാറാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
‘സൂര്യവന്‍ശി എന്ന ചിത്രം ഒരു വര്‍ഷത്തെ ഞങ്ങളുടെ അധ്വാനവും അര്‍പ്പണവും കൊണ്ട് നിങ്ങള്‍ക്കു വേണ്ടി ഞങ്ങള്‍ ഉണ്ടാക്കിയിരിക്കുന്ന അനുഭവമാണ്. ചിത്രത്തിന്റെ ട്രെയിലറിനു കിട്ടിയ വമ്പന്‍ സ്വീകാര്യത ഈ ചിത്രം പൂര്‍ണമായും പ്രേക്ഷകരുടേതെന്ന് തെളിയിക്കുന്നു. കൊവിഡ് 19 (കൊറോണ വൈറസ്) പടരുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ സൂര്യവന്‍ശിയുടെ റിലീസ് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് ഈ തീരുമാനം. സമയം ശരിയാകുമ്പോള്‍ ചിത്രം നിങ്ങള്‍ക്ക് മുന്നിലെത്തും. ഇപ്പോള്‍ സുരക്ഷയാണ് പ്രധാനം. ആകാംക്ഷയും പ്രതീക്ഷയും വിട്ടുകളയാതെ അതീവ സുരക്ഷിതരായി കരുതലോടെ കരുത്തരായി ഇരിക്കൂ. നമ്മള് ഇതിനെ അതിജീവിക്കും’ എന്നാണ് പത്രകുറിപ്പിലുള്ളത്.
രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ അക്ഷയ് കുമാര്‍ ഭീകരവിരുദ്ധ സേനാ തലവന്‍ വീര്‍ സൂര്യവന്‍ശി എന്ന കഥാപാത്രമായാണ് എത്തുന്നത്. ചിത്രത്തില്‍ അതിഥി താരങ്ങളായി അജയ് ദേവ്ഗണും രണ്‍വീറും സിംഗും എത്തുന്നുണ്ട്. ഇരുവരും രോഹിത് ഷെട്ടി തന്നെ മുമ്പ് സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളായാണ് എത്തുന്നത്. ‘സിംബ’യിലെ ‘സംഗ്രാം സിംബ ബലിറാവു’ എന്ന കഥാപാത്രമായാണ് രണ്‍വീര്‍ എത്തുന്നത്. അജയ് ദേവ്ഗണ് സിംഗം സിരീസിലെ ബജിറാവു സിംഗമായും. കത്രീന കൈഫ് ആണ് ചിത്രത്തിലെ നായിക. ജാക്കി ഷറഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍
Discussion about this post