മലയാള സിനിമയുടെ ഭാഗ്യനായികയാണ് നടി കനിഹ. ജയറാം നായകനായി എത്തിയ സത്യന്‍ അന്തിക്കാടിന്റെ ‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയത്. പിന്നീട് മമ്മൂട്ടി നായകനായി എത്തിയ പഴശ്ശിരാജയില്‍ ‘മാക്ക’മായി വന്ന് വീണ്ടും മലയാളികളുടെ മനസില്‍ ഇടം പിടിച്ചു
ഇപ്പോഴിതാ ഈ ഭാഗ്യനായിക സംവിധായകയുടെ തൊപ്പി അണിയുകയാണ്. താരം തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
‘സിനിമ ഒരു വലിയ കടലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും ഒരുപാട് കാര്യങ്ങളുണ്ട് ഇതില്‍. എന്റെയുള്ളിലെ ആകാംക്ഷാഭരിതയായ പഠിതാവ് ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുകയാണ്. എന്റെ ഹൃദൃയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു ഷോര്‍ട്ട് ഫിലിമിനായി’ എന്നാണ് താരം കുറിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
Discussion about this post