ടൊവീനോ തോമസും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ‘ഫോറന്‍സിക്’. തീയ്യേറ്ററുകളില്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ ഫോറന്‍സിക് സര്ജന് ഡോ. അന്നമ്മ ജോണ്‍. വളരെ അഡ്വാന്‍സ് ആയിട്ടുള്ള എല്ലാ ടെക്നോളജിയും ഉള്‍പ്പെടുത്തിയ ചിത്രമാണ് ഫോറന്‍സിക് എന്നാണ് അവര്‍ ഉദാഹരണ സഹിതം വ്യക്തമാക്കിയത്.
ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമാക്കി ഒരുക്കിയ മലയാളത്തിലെ ആദ്യ മുഴുനീള ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ടൊവീനോ തോമസ് സാമുവല്‍ കാട്ടൂര്ക്കാരന് എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് എത്തിയത്. മംമ്ത മോഹന്‍ദാസ് റിതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. ആദ്യമായാണ് മംമ്ത ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തിയത്. രഞ്ജി പണിക്കര്‍, റെബ മോണിക്ക, സൈജു കുറുപ്പ്, ധനേഷ് ആനന്ദ് ഗിജു ജോണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലര്‍ മൂവികളില്‍ ഒന്നാണ് ഫോറന്‍സിക് എന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. അഖില്‍ പോള്‍ – അനസ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. സിജു മാത്യു, നെവിസ് സേവ്യര്‍ എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post