മിക്ക ദിവസങ്ങളിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന താരമാണ് ബിഗ് ബി. അത്തരത്തില്‍ ബിഗ് ബി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അഭിഷേകുമൊത്തുള്ള ചിത്രമാണ് ബിഗ് ബി പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരിക്കുന്നത് എന്നതാണ് ആരാധകരില്‍ കൗതുകം സൃഷ്ടിച്ചിരിക്കുന്നത്.
വെള്ള പൈജാമയും കുര്‍ത്തയും ചുവപ്പ് കോട്ടുമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. ‘നിങ്ങളുടെ വസ്ത്രങ്ങള്‍ മകന് ധരിച്ചു തുടങ്ങുന്നത് എപ്പോഴാണോ അപ്പോള്‍ അവന് നിങ്ങളുടെ സുഹൃത്തായി മാറിയിരിക്കുന്നു’ എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് ബിഗ് ബി കുറിച്ചത്. ഇരുവരെയും കണ്ടാല്‍ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
T 3461 – बड़े मियाँ तो बड़े मियाँ , छोटे मियाँ सुभान अल्लाह !!
When your Son starts wearing your shoes and clothes he becomes your Friend ..
" how ya doin' Buddy .. joi Bangla, joi 'Bob Biswas' ! "🤣🤣🤣🤣 pic.twitter.com/CVUvZj5Jwv— Amitabh Bachchan (@SrBachchan) March 6, 2020
Discussion about this post