ടൊവീനോ തോമസ് നായകനായി എത്തുന്ന ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. ടൊവീനോയും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ പത്താം സ്ഥാനത്താണ് ഗാനമിപ്പോള്‍.
റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്, പ്രണവ്യാ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍, നിഷാ നായര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സൂരജ് എസ് കുറുപ്പാണ്. റോഡ് മുവീ സ്വഭാവത്തില്‍പ്പെടുന്ന ചിത്രമാണ്.
ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രം വിദേശ വനിതയുമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ ബൈക്കില്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് ഗാനരംഗത്ത് ഉള്ളത്. ഇതിനിടിയില്‍ നടക്കുന്ന രസകരമായ കാഴ്ചകളും തമാശകളും കോര്‍ത്തിണക്കിയാണ് ഗാനം തയ്യാറാക്കിയത്. ‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞു ദൈവം’ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകന് ജിയോ ബേബിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്. ചിത്രം മാര്‍ച്ച് 12ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post