കൊറോണ ഭീതി; ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ഗള്‍ഫ് ലോഞ്ച് ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. മാര്‍ച്ച് 26 നാണ് ലോക വ്യാപകമായി ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള റിലീസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

കൊറോണ വൈറസ് ഭീതി മൂലം ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഗള്‍ഫില്‍ നടത്താനിരുന്ന അവതരണ ലോഞ്ച് ചടങ്ങ് അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. വൈറസ് ബാധ റിപ്പേര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് യുഎഇയില്‍ പൊതു സമ്മേളനങ്ങളും കൂടിച്ചേരലുകളും നാലാഴ്ചത്തേക്ക് ഒഴിവാക്കണമെന്നാണ് യുഎഇ അധികൃതരുടെ അറിയിച്ചിരിക്കുന്നത്.

നൂറുകോടി മുതല്‍ മുടക്കില്‍ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, ഫാസില്‍, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Exit mobile version