ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജെയിംസ് ബോണ്ട് സിരീസിലെ ഏറ്റവും പുതിയ ചിത്രമായ ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റിവെച്ചു. ഏപ്രില്‍ പത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പുതിയ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25 നാണ് റിലീസ് ചെയ്യുക. യുകെയില്‍ ചിത്രം റിലീസ് ചെയ്യുന്നത് നവംബര്‍ 12 നായിരിക്കും.
ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ പിയേഴ്സ് ബ്രോസ്നന് ശേഷം ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കുപ്പായമണിയുന്ന ചിത്രം കൂടിയാണിത്. ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിത്രത്തിന്റെ സ്റ്റണ്ട് മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു.
ലോകപ്രശസ്ത കമ്പനിയായ മെട്രോ ഗോള്‍ഡ് വിന് മേയറാണ്(എംജിഎം) ആണ് 250 മില്യന്‍ ഡോളര്‍ മുതല്‍മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
എംജിഎമ്മിന്റെ മൈക്കല്‍ ജി വില്‍സണ്‍, ബര്‍ബറ ബ്രൊക്കോണി എന്നിവര്‍ ട്വിറ്ററിലൂടെ റിലീസ് മാറ്റിയ വിവരം അറിയിച്ചിട്ടുമുണ്ട്.
Discussion about this post