കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ഷെയ്ന് നിഗം പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇന്ന് യോഗം ചേരുന്നത്. ഷെയ്നിനെ യോഗത്തിലേക്ക് സംഘടന വിളിപ്പിച്ചിട്ടുണ്ട്.
ഷെയിന്‍ സഹകരിക്കാത്തത് കാരണം ‘വെയില്’, ‘ഖുര്‍ബാനി’ എന്നീ ചിത്രങ്ങള്‍ മുടങ്ങിയത് മൂലമുണ്ടായ ഒരു കോടി രൂപ നഷ്ട പരിഹാരം താരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടിലാണ് നിര്മ്മാതാക്കളുടെസംഘടന.
ഈ പ്രശ്നവുമായി ബന്ധപ്പെട്ട് താരസംഘടന നിര്‍മ്മാതാക്കളുടെ സംഘടനയുമായി നടത്തിയ ആദ്യ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് വീണ്ടും എഎംഎംഎയുടെ എക്സിക്യൂട്ടിവ് യോഗത്തിന് ശേഷം നിര്‍മ്മാതാക്കളുമായി താരസംഘടന ചര്‍ച്ച നടത്തും.
Discussion about this post