രാജീവ് രവി ഫഹദ് ഫാസിലിനെ നായകനാക്കി 2013 ല്‍ സംവിധാനം ചെയ്ത ‘അന്നയും റസൂലും’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ തെന്നിന്ത്യന്‍ നായികയാണ് ആന്‍ഡ്രിയ ജെര്‍മിയ. നടി എന്നതിന് പുറമെ നല്ലൊരു ഗായിക കൂടിയാണ് താരം. ശക്തമായ നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകര്‍ക്ക് സമ്മാനിച്ച താരം കൂടിയാണ് ആന്‍ഡ്രിയ.
എന്നാല്‍ കുറച്ചു കാലമായി താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വന്നിട്ട്. അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ധനുഷ് നായകനായി എത്തിയ ‘വട ചെന്നൈ’യിലെ ഇഴുകിചേര്‍ന്നുള്ള കിടപ്പറ രംഗത്തില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് പിന്നീട് ലഭിക്കുന്നതെല്ലാം അത്തരം റോളുകളാണെന്ന് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
വെട്രിമാരന്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ ‘വട ചെന്നൈ’യില്‍ നടന്‍ അമീറിനൊപ്പമാണ് ആന്‍ഡ്രിയ കിടപ്പറ രംഗത്തില്‍ അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം താന്‍ സ്റ്റീരിയോ ടൈപ്പ് ചെയ്യപ്പെട്ടു എന്നാണ് ആന്‍ഡ്രിയ പറയുന്നത്. ഈ ചിത്രത്തിന് ശേഷം ‘ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളിലുള്ള കഥാപാത്രങ്ങളുമായി നിരവധി സംവിധായകരാണ് തന്നെ സമീപിക്കുന്നത്.
എന്നാല്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്ത് എനിക്ക് മടുത്തു. വീണ്ടും വീണ്ടും അത്തരത്തിലുള്ള റോളുകള്‍ ഇനി ചെയ്യില്ല’ എന്നാണ് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം അഭിനയ പ്രാധ്യാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുകയാണെങ്കില്‍ തന്റെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്നും താരം അഭിമുഖത്തില്‍ സൂചിപ്പിച്ചു.