ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപ് കാവ്യയെ ജീവിത സഖിയാക്കിയിട്ട് രണ്ടുവര്‍ഷം. പ്രൊഫസര്‍ ഡിങ്കന്റെ എന്ന പുതിയ സിനിമയുടെ സെറ്റിലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇത്തവണ ദിലീപ് വിവാഹവാര്‍ഷികം ആഘോഷിച്ചത്. തായ്ലാന്ഡില് വെച്ചായിരുന്നു ആഘോഷം. ആഘോഷത്തിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
റാഫി, സംവിധായകന് രാമചന്ദ്രബാബു, വ്യാസന് കെ.പി തുടങ്ങിയവര്‍ക്കൊപ്പമാണ് ദിലീപ് ആഘോഷത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും പെണ്കുഞ്ഞു പിറന്നത്. മഹാലക്ഷ്മി എന്ന് പേരിട്ട കുഞ്ഞിന്റെ നൂലുകെട്ട് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു നടന്നത്.
പതിനാറുവര്ഷത്തെ ദാമ്പത്യത്തിനൊടുവില്‍ 2014-ല്‍ മഞ്ജൂവാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പ്പെടുത്തിയ ദിലീപ് , 2016 നവംബര്‍ 25-നാണ് കാവ്യയെ വിവാഹം കഴിച്ചത്. ആദ്യ വിവാഹത്തില്‍ മീനാക്ഷി എന്നൊരു മകളും ദിലീപിനുണ്ട്.
Discussion about this post