അനശ്വര രാജന്‍, വിനീത് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘വാങ്ക്’ ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വികെ പ്രകാശിന്റെ മകള്‍ കാവ്യാ പ്രകാശാണ് ചിത്രം ഒരുക്കുന്നത്. സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ് വാങ്കിന്റെ ട്രെയിലര്‍ ഇതിനോടകം നേടിയത്.
ഒരു പെണ്‍കുട്ടിയുടെ വാങ്ക് വിളിക്കണമെന്ന അതിയായ ആഗ്രഹവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ റസിയ എന്ന കഥാപാത്രത്തെയാണ് അനശ്വര രാജന്‍ അവതരിപ്പിക്കുന്നത്. റസിയയുടെ അച്ഛന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, മേജര്‍ രവി, ജോയ് മാത്യു, ഷബ്ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷബ്‌ന മുഹമ്മദാണ്.7 ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് ‘വാങ്ക്’ നിര്‍മിച്ചിരിക്കുന്നത്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.
Discussion about this post