ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘കുറുപ്പ്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദുല്‍ഖര്‍ സല്‍മാന്റെ വിവിധ വേഷപ്പകര്‍ച്ച കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായ കുറുപ്പ് ഈ വര്‍ഷം മേയില്‍ തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി കൊലപാതകം നടത്തുകയും ശേഷം ഒളിച്ചു കടക്കുകയും ചെയ്ത സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. അവസാനം കുറുപ്പിനെ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇങ്ങനെ വേഷപ്രച്ഛന്നനായി നടക്കുന്ന കുറുപ്പിന്റെ ജീവിത കഥ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 23ന് പൂര്‍ത്തിയായിരുന്നു.
2017ലായിരുന്നു സിനിമ പ്രഖ്യാപിച്ചത്. 5 വര്‍ഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്കെത്തിച്ചത്. മമ്മൂട്ടിയുടെ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയായ പ്ലേ ഹൌസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ വിവിധ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
Discussion about this post