നടന് ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനാകുന്നു. സൈക്കോളജിസ്റ്റും സുമ്പ ട്രൈയിനും മറിയം തോമസ് ആണ് വധു. ശാന്തിപുരം സ്വദേശിനിയാണ്. വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും വിവാഹ തീയതി നിശ്ചയിച്ചിട്ടില്ലെന്നും ചെമ്പന്‍ വിനോദ് വെളിപ്പെടുത്തി.
അടുത്ത മാസം ചെറിയ ചടങ്ങായാണ് വിവാഹം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ട്രാന്‍സ് ആണ് ചെമ്പന്‍ വിനോദ് ജോസിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. അമ്പിളി എസ് രംഗന് ഒരുക്കുന്ന ഇടി മഴ കാറ്റില്‍ ആണ് ചെമ്പന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Discussion about this post