വിവാഹത്തിരക്കിലാണ് ടിക് ടോക്കിലൂടെയും ഡബ്സ്മാഷ് വീഡിയോകളിലൂടെയും ശ്രദ്ധനേടിയ സൗഭാഗ്യ വെങ്കിടേഷ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന വിവാഹം ഫെബ്രുവരി 19,20 തീയതികളിലാണ്. ഏറെ നാളായി സുഹൃത്തായിരുന്ന അര്ജുന് ശേഖര്‍ ആണ് സൗഭാഗ്യയ്ക്ക് മിന്ന് ചാര്‍ത്തുന്നത്.
ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു. ഇപ്പോള്‍ സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. അമ്മയും നടിയുമായ താര കല്യാണ്‍ മൈലാഞ്ചി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാണ്.
ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് താലികെട്ട്.
Discussion about this post