പ്രേക്ഷകര്‍ ഏറ്റവുമധികം ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’-ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1 മിനിറ്റ് 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഫെബ്രുവരി 20നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. സൗബിന് ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്, ശ്രീനാഥ് ഭാസി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ ഗൗതം മേനോനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
വിന്‍സെന്റ് വടക്കന്‍ ആണ് ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അമല്‍ നീരദ്. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. സംഗീതം നവാഗതനായ ജാക്‌സണ്‍ വിജയനും നിര്‍വഹിക്കുന്നു. അന്‍വര്‍് റഷീദ് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post