ബോക്സ്ഓഫീസില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി തീയേറ്ററില്‍ നിറഞ്ഞാടിയ ചിത്രം സാഹോയ്ക്കും നടന് പ്രഭാസിനും മറ്റൊരു അംഗീകാരം കൂടി ലഭിച്ചു. 2019ലെ ബോളിവുഡ് ബിസിനസ് പുരസ്കാരത്തിനാണ് താരം അര്‍ഹനായത്. സാഹോയുടെ ഹിന്ദി പതിപ്പിലൂടെയാണ് പ്രഭാസ് ഈ പുരസ്കാരത്തിന് അര്‍ഹനായത്. ബോളിവുഡില്‍ മികച്ച കളക്ഷന്‍ നേടുന്ന നടന് എന്ന ബഹുമതിയാണ് പ്രഭാസിന് സ്വന്തമായത്.
350 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സാഹോ ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ സാഹോ ജപ്പാനിലും റിലീസിന് എത്തിച്ചിരുന്നു. ജപ്പാനിലെ പ്രഭാസ് ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.
പ്രഭാസ് ഇപ്പോള്‍ തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. രാധാകൃഷ്ണ കുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്നാണ് വിവരം.
Discussion about this post