സംവിധായകന് എല്‍ വിജയിയുമായുള്ള വിവാഹം വേര്‍പിരിയാന്‍ കാരണം നടന് ധനുഷ് ആണെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് വന്നിരിക്കുകയാണ് നടി അമലാ പോള്‍. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്ന് സംസാരിച്ചത്. വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും അത് അനാവശ്യവിവാദങ്ങളാണെന്നും അമല പറയുന്നു.
അമല പോളും സംവിധായകന് എല്‍ വിജയിയുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് വിജയിയുടെ പിതാവ് അളകപ്പനാണ് ആരോപിച്ചത്. വിവാഹശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് തമിഴകത്ത് വലിയ ചര്‍ച്ചയ്ക്കും വഴി വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അമലാ പോള്‍ വിശദീകരണവുമായി രംഗത്ത് വന്നത്.
അമലാ പോളിന്റെ വാക്കുകള്‍;
വിവാഹമോചനത്തെക്കുറിച്ച് നിരവധി കഥകള്‍ പ്രചരിക്കുന്നുണ്ട്, അത് അനാവശ്യവിവാദങ്ങളാണ്, തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് തന്റെ തന്നെ തീരുമാനമായിരുന്നു, വേറെ ആര്‍ക്കും അതില്‍ പങ്കില്ല, ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്. അടുത്തെങ്ങും ഇനി രണ്ടാമതൊരു കല്യാണം ഉണ്ടാവില്ല, പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം വിവാഹക്കാര്യം വെളിപ്പെടുത്തും.
Discussion about this post