ടിക് ടോക്കിലൂടെ പ്രേക്ഷക മനംകവര്‍ന്ന താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സൗഭാഗ്യ. താരം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് എത്തിയത്. ഇതിനു പിന്നാലെ സൗഭാഗ്യയുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകരും. വിവാഹത്തിന് ഇനി മൂന്ന് നാള് കൂടി മാത്രമാണുള്ളത്.
സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന അര്ജുന് സോമശേഖറാണ് വരന്. അര്‍ജുനുമായുള്ള തന്റെ വിവാഹം ഈ മാസം 19 ന് ഉണ്ടാകും എന്നാണ് സൗഭാഗ്യ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ചാകും വിവാഹമെന്നും സൗഭാഗ്യ ആരാധകര്‍ക്കായി പങ്കുവച്ച ക്ഷണക്കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പത്ത് വര്‍ഷത്തിലേറെയായി അര്‍ജുനും സൗഭാഗ്യയും സുഹൃത്തുക്കളാണ്. താരാ കല്യാണ്‍ നടത്തുന്ന നൃത്തവിദ്യാലയത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന അര്ജുന്, സൗഭാഗ്യയോടൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. അര്ജ്ജുന് ഇപ്പോള്‍ തിരുവനന്തപുരം വെള്ളയമ്പലത്ത്, ഡാന്‍സ് സ്കൂള്‍ നടത്തി വരികയാണ്.
Discussion about this post