രണ്ടാം കണ്മണിയായി മകള്‍ പിറന്നതിനു പിന്നാലെ തന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ പ്രിയ നായിക സ്നേഹ. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു സ്നേഹ-പ്രസന്ന വിവാഹം നടന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.
ജനുവരി 24 ന് ആണ് താരങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ഇക്കാര്യം സ്നേഹ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ദമ്പതികള്‍ക്ക് ഒരു മകന് കൂടിയുണ്ട്. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്നേഹ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം നിരവധി മലയാളം ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.
Discussion about this post