വാലന്റൈന്‍സ് ഡെയില്‍ കാമുകി കാമുകന്മാര്ക്ക് പുതിയ ടിപ്സുമായി തമിഴ് നടി അതുല്യ രവി. കാമുകിയേയും കാമുകനേയുമെല്ലാം ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കായി താരം രസകരമായ എക്സ്പ്രഷനുകളും പെരുമാറ്റവുമെല്ലാമാണ് പഠിപ്പിക്കുന്നത്.
തന്റെ രസകരമായ എക്സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ അതുല്യ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന് എക്സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര് തയാറാണ്?’ എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പച്ച സാരിയുടുത്തു അതിസുന്ദരിയായിരിക്കുന്ന അതുല്യയുടെ എക്സ്പ്രഷന്‍ വീഡിയോ ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആരായാലും പുറകെ വന്നുപോകും എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളിലേറെയും.
When you rehearse some mad reactions to impress your girlfriend / boyfriend 🤪🤪❤️ here is some tips 😂 How many of u ready for Valentine’s Day celebration? 😍 #valentinesday2020 pic.twitter.com/xlspN2f8TS
— Athulya Ravi (@AthulyaOfficial) February 13, 2020