നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന അംബരീഷിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ തേങ്ങി സിനിമാലോകവും രാഷ്ട്രീയലോകവും. ‘നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു.’- അംബരീഷിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സൂപ്പര്‍ താരം മമ്മൂട്ടി കുറിച്ച വാക്കുകളാണിത്.
‘നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളില്‍ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നിങ്ങള്‍. പിന്നീടുള്ള വര്‍ഷങ്ങളില്‍ നമ്മുടെ സൗഹൃദവും വളര്‍ന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞു. ‘ന്യൂഡല്‍ഹി’ എന്ന ചിത്രം കന്നടയില്‍ ഒരുക്കിയപ്പോള്‍ അതിലെ കേന്ദ്രകഥാപാത്രമായി നിങ്ങള്‍ എത്തിയപ്പോള്‍ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോള്‍ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. ഞാന്‍ നിങ്ങളെ മിസ് ചെയ്യും ‘ബോസ്’. നിങ്ങളുടെ തിരിച്ചുള്ള ബോസ് എന്ന വിളിയും.’ മമ്മൂട്ടി കുറിച്ചു.
തെന്നിന്ത്യന്‍ താരങ്ങളുടെ കൂട്ടായ്മയായ ക്ലാസ്സ് ഓഫ് 80സ്-ലെ സജീവ സാന്നിധ്യമായിരുന്നു അംബരീഷ്. പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നും മോഹന്‍ലാല്‍ കുറിച്ചു.
തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് അനുശോചനം അറിയിച്ചു. ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അംബരീഷിന്റെ മരണം.
Discussion about this post