തിരുവനന്തപുരം: നിവിന്‍ പോളിയും അജുവര്‍ഗീസും ചങ്ക് ഫ്രണ്ട്‌സ് ആണ്. സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. കോളേജ് കാലം മുതല്‍ തുടങ്ങിയ കൂട്ടുകെട്ടാണ് പിന്നീട് സിനിമയിലേക്ക് എത്തിയത്. മലര്‍വാടി മുതല്‍ ആ ബന്ധത്തിന് മലയാളി പ്രേക്ഷകരും സാക്ഷ്യം വഹിക്കുന്നു.
എന്നാല്‍ ഇപ്പോഴും ഇരുവര്‍ക്കും കുട്ടികളി മാറിയിട്ടില്ല. പരസ്പരം പാര വയ്ക്കുന്നതാണ് പ്രധാന ഹോബി എന്നാല്‍ ഇതുവരെ അവര്‍ക്കിടയില്‍ തര്‍ക്കമോ കുശുമ്പോ ഉണ്ടായിട്ടില്ല എന്നതും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ചെറിയ അഹങ്കാരം ഉണ്ടാക്കാറുണ്ട്. ഇവരുടെ പാരവയ്ക്കല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളായി വന്നിട്ടുമുണ്ട്. പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ട്രോളിയും സിനിമകളെ പ്രൊമോട്ട് ചെയ്തും ഇരുവരും ആരാധകരുടെ കൈയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ നിവിന് എട്ടിന്റെ പണി കൊടുത്ത് എത്തിയിരിക്കുകയാണ് അജു. നിവിന്‍ തകര്‍ത്തഭിനയിച്ച കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്. കൊച്ചുണ്ണിയുടെ വേഷമിട്ട് കട്ടിലില്‍ കയറുകള്‍ കൊണ്ട് കെട്ടിയിട്ടിരിക്കുന്ന അവസ്ഥയില്‍ മൊബൈല്‍ ഫോണില്‍ നോക്കുന്ന നിവിന്റെ ചിത്രമാണ് അജു ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഗൂഗിള്‍ നോക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് അജു നല്‍കിയ കുറിപ്പ്.
എന്നാല്‍ അജുവിന്റെ പോസ്റ്റിനെ ആയിരങ്ങള്‍ ആറ്റെടുത്തു. കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയാക്കത്തതിലുള്ള ദേഷ്യമാകാം അജു ഇങ്ങനൊരു പണി കൊടുക്കാന്‍ കാരണമെന്നാണ് ചിലരുടെ കമന്റുകള്‍. എന്തായാലും ഫോട്ടോയും കമന്റുകളും ഇരുവരുടെയും സൗഹൃദവും കണ്ട് സന്തോഷത്തിലാണ് ആരാധകര്‍.
Discussion about this post