ചെന്നൈ: തമിഴ് നടന്‍ വിജയ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പ്രതിഷേധവുമായി എത്തിയ ബിജെപിക്കെതിരെ തമിഴ് സിനിമാ സംഘടനകള്‍ രംഗത്ത്. സിനിമയില്‍ രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ് സിനിമാ സംഘടനകള്‍ അറിയിച്ചു.
ഷൂട്ടിങ്ങ് തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്‌ഐയും പ്രതികരിച്ചു. നെയ് വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു പ്രതിഷേധം ബിജെപി പ്രതിഷേധം. അതീവസുരക്ഷാ പ്രാധാന്യമുള്ള മേഖലയിലെ ഷൂട്ടിങ്ങ് അനുവദിക്കാനാകില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ബിജെപിയുടെ പ്രതിഷേധം.
അതേസമയം, ബിഗിലിന്റെ നിര്‍മ്മാതാക്കളായ എജിഎസ് സിനിമാസിന്റെ പണമിടപാടുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുകയാണ്. സിനിമാ ഫൈനാന്‍ഷ്യര്‍ അന്‍പു ചെഴിയന്റെ ഓഫീകളില്‍ മൂന്നാം ദിനവും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
ബിഗില്‍ കൂടാതെ മുന്‍പ് നിര്‍മ്മിച്ച സിനിമകളുടെ ചെലവുകളും നികുതി അടച്ചതിന്റെ രേഖകളുമാണ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. കണക്കില്‍പെടാത്ത 77 കോടി രൂപയും, നിരവധി രജിസ്‌ട്രേഷന്‍ രേഖകളും, ഈടായി വാങ്ങിയ ചെക്കുകളും നേരത്തെ പിടിച്ചെടുത്തിരുന്നു.
Discussion about this post