ഐശ്വര്യ രാജേഷ് നായികയായി എത്തുന്ന കനാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരം അശ്വിന് രവിചന്ദര്‍ ആണ് ട്രെയിലര്‍ പുറത്തുവിട്ടത്.
കായികമേഖല പ്രൊഫഷണ്‍ ആക്കാന്‍ യുവതികള്‍ക്ക് കനാ പ്രചോദനം ആകുമെന്നു കരുതുന്നുവെന്ന് അശ്വിന് പറഞ്ഞു. ശിവകാര്ത്തികേയന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ശിവകാര്ത്തികേയന് അതിഥി താരമായി അഭിനയിക്കുന്നുമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരമാകാന്‍ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
Discussion about this post