നികുതിവെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആദായനികുതി വകുപ്പ് കസ്റ്റ്ഡിയിലെടുത്ത നടന്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അജു താരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. പുതിയ വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ ദളപതി പ്രസംഗിക്കുന്നതു കേള്‍ക്കാന്‍ കാത്തിരിക്കുന്നുവെന്നാണ് അജു കുറിച്ചത്.
വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ നടത്തിയ പ്രസംഗങ്ങളും സര്‍ക്കാരിനെ പ്രകോപിച്ചെന്നും അതാണ് താരത്തെ കസ്റ്റഡിയിലെടുത്തതിന് കാരണമെന്നും വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജുവിന്റെ കുറിപ്പ്. സംഭവത്തില്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയില്‍ നിന്നു തന്നെ വലിയ തോതില്‍ പിന്തുണ എത്തിയിരുന്നു. രാഷ്ട്രീയ രംഗത്ത് നിന്നും പിന്തുണകള്‍ ഉണ്ടായിരുന്നു.
മാസ്റ്ററിന്റെ രചയിതാവും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുന്നു എന്ന് ട്വീറ്റ് ചെയ്തതോടെ താരത്തിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് തമഴികവും സിനിമാ മേഖലയും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിക്കാണ് ബിഗില്‍ സിനിമയുടെ കണക്കുകളില്‍ വൈരുധ്യം ഉണ്ടെന്ന് ചൂണ്ടി കാണിച്ച് ഐടി വകുപ്പ് വിജയിയെ കസ്റ്റഡിയില്‍ എടുത്തത്. മുപ്പത് മണിക്കൂര്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് താരത്തെ വിട്ടയച്ചത്.
Discussion about this post