ജയലളിതയായി അഭിനയിക്കുന്നത് തന്റെ മുന്നിലുള്ള വലിയ വെല്ലുവിളിയായിരുന്നെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട്. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയായി എത്തുമ്പോള്‍ അതില്‍ ജയലളിതയായി അഭിനയിക്കുന്നത് കങ്കണയാണ്. തലൈവിയായി അഭ്രപാളിയിലെത്തുന്നുണ്ടെങ്കിലും തന്നെ പോലെ ഒരു അഭിനേത്രി ആയിരുന്നില്ല ജയലളിതയെന്നും ഐശ്വര്യാ റായ് ബോളിവുഡിലെന്ന പോലെ തമിഴിലെ ഗ്ലാമര്‍ താരമായിരുന്നു ജയ എന്നും കങ്കണ പറഞ്ഞു.
താരം ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് ഇക്കാര്യം പറഞ്ഞത്. എഎല്‍ വിജയ സംവിധാനം ചെയ്യുന്ന തലൈവി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ജയലളിതയാകുവാന്‍ വേണ്ടി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. പക്ഷേ താനും ജയലളിതയും തമ്മിലുള്ള സാമ്യവും കങ്കണ പറയുന്നു.
തന്നെ പോലെ തന്നെ ജയലളിത എല്ലാത്തിനോടും വിമുഖതയുള്ള നടിയായിരുന്നു, തനിക്കും ഒരു നടി അല്ല ആവേണ്ടിയിരുന്നത്, അതുകൊണ്ടാണ് ഞങ്ങള്‍ വ്യത്യസ്തരായ അഭിനേതാക്കളായതെന്നും ഒരു ഗ്ലാമര്‍ താരത്തിലുപരി തനിക്ക് കൂടുതലായി എന്തോ ചെയ്യാനുണ്ടെന്ന് മനസിലാക്കിയതിനാലാണ് ജയലളിത രാഷ്ട്രീയത്തിലറങ്ങിയതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
‘താനും അങ്ങനെയാണ് സിനിമയുടെ പിന്നാമ്പുറത്തേക്ക് പ്രവേശിച്ചത്. എല്ലാ സ്ത്രീയും ഒരു കുടുംബത്തിന് വേണ്ടിയും കുഞ്ഞിന് വേണ്ടിയും കൊതിക്കും. ജയയും കൊതിച്ചു. പക്ഷേ വിവാഹം കഴിച്ചൊരു പുരുഷന്‍ അവര്‍ക്ക് വാക്ക് കൊടുത്ത് ചതിച്ചു. ആ സീന്‍ ഈ സിനിമയിലുണ്ട്. എന്റെ ജീവിതത്തിലും അതുപോലെ സംഭവിച്ചു.’ കങ്കണ പറയുന്നു. ചിത്രത്തില്‍ അരവിന്ദ് സാമിയാണ് എംജിആറായി വേഷമിട്ടിരിക്കുന്നത്. എംജി ആറിന്റെ അതേ രൂപസാദൃശ്യത്തോടെയാണ് തലൈവിയില്‍ അരവിന്ദ് പ്രത്യക്ഷപ്പെടുന്നത്.
Discussion about this post