യുവനടന് ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിനും വിവാഹിതരായി. ചേരാനെല്ലൂര്‍ സെന്റ്. ജെയിംസ് നടന്ന പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.
വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടന്മാരായ ആസിഫ് അലി, അര്ജ്ജുന് അശോകന് എന്നിവര്‍ വിവാഹചടങ്ങിലെ നിറസാന്നിധ്യമായിരുന്നു. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
നേരത്തെ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയാണ് ബാലു അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം മലയാളത്തില്‍ നാല്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഹണീ ബീ, കവി ഉദ്ദേശിച്ചത്, ഇതിഹാസ, വിജയ് സൂപ്പറും പൗര്‍ണമി തുടങ്ങിയ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. റിയാലിറ്റി ഷോയിലൂടെ സജീവമായ എലീന ചില ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
Discussion about this post