മിനി സ്‌ക്രീനിൽ ഏറെ ആരാധകരുള്ള ‘ഉപ്പും മുളകും’ സീരിയലിലേക്ക് ഇനിയില്ലെന്ന് ‘ലെച്ചു’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ താരം ജൂഹി രുസ്തഗി. സീരിയലിലെ കഥാപാത്രമായിരുന്ന ‘ലെച്ചു’വിന്റെ വിവാഹത്തിന്റെ എപ്പിസോഡുകൾ കഴിഞ്ഞതിന് പിന്നാലെയാണ് ജൂഹി സീരിയലിൽ നിന്നും പിന്മാറിയിരിക്കുന്നത്.
ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലിൽ നിന്ന് പുറത്താക്കിയെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് താൻ ഇനി ഉപ്പും മുളകിലും ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തി ജൂഹി തന്നെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുന്നത്.
‘ഉപ്പും മുളകി’ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോൾ പപ്പയുടെ കുടുംബത്തിൽ നിന്ന് നല്ല രീതിയിൽ സമ്മർദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞത്.
സിനിമയിൽ നല്ല അവസരം കിട്ടിയിൽ അഭിനയിക്കുമെന്നും ജൂഹി പറഞ്ഞു. പുതിയ യാത്രാ വിശേഷങ്ങൾ പങ്കുവെക്കുന്നതിന് യൂട്യൂബ് ചാനൽ തുടങ്ങിയെന്നും ‘ലെച്ചു’ വിന് നൽകിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും ജൂഹി പറയുന്നുണ്ട്.
Discussion about this post