നടി ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായി. കോട്ടയത്തു വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പടെ നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. അരുണ്‍ ഭാമ ദമ്പതികളുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.
ചുവന്ന സാരിയില്‍ സുന്ദരിയായാണ് ഭാമ വിവാഹവേദിയിലെത്തിയത്. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു അരുണിന്റെ വേഷം. കല്യാണത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭാമയുടെ കല്യാണനിശ്ചയ ചിത്രങ്ങളും മൈലാഞ്ചി ചടങ്ങിന്റെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൊച്ചിയില്‍ വെച്ചാണ് റിസപ്ഷന്.ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്താണ് അരുണ്‍.നിവേദ്യമായിരുന്നു ഭാമയുടെ ആദ്യ സിനിമ.
Discussion about this post