വിജയ് സേതുപതിയും തൃഷയും തകര്‍ത്ത് അഭിനയിച്ച സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരുന്നു ’96’. ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തെലുങ്കില്‍ ‘ജാനു’വായി എത്തുന്നത് സാമന്തയാണ്. ഷര്‍വാനന്ദ് ആണ് ‘റാം’ ആയി എത്തുന്നത്. പതിനാറ് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ പതിനെട്ടാം സ്ഥാനത്താണ് ട്രെയിലറിപ്പോള്‍.
സി പ്രേംകുമാര്‍ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കില്‍ കുട്ടി ജാനുവായി എത്തിയിരിക്കുന്നത് ഗൗരി കിഷന്‍ തന്നെയാണ്. ‘ജാനു’ എന്നാണ് തെലുങ്ക് റീമേക്കിന്റെ പേര്. ഈ ചിത്രം തനിക്കൊരു സ്‌പെഷ്യല്‍ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നുമാണ് സാമന്ത ചിത്രത്തെ കുറിച്ച് പറഞ്ഞത്.
ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിലും സംഗീതം ഒരുക്കിയിരിക്കുന്നത്. ’99’ എന്ന പേരില്‍ കന്നടയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ഭാവനയാണ് ചിത്രത്തില്‍ ‘ജാനു’വായി എത്തിയത്. ചിത്രം ഉടന്‍ തന്നെ തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.