ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നൂലു പോയ നൂറു പട്ടങ്ങള്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. ജാക്‌സണ്‍ വിജയന്റെ സംഗീതത്തില്‍ പ്രദീപ് കുമാറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ജാക്‌സണ്‍ വിജയനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍.
കന്യാകുമാരിയിലെ അതിസാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വിജു പ്രസാദ് എന്ന കഥാപാത്രമായിട്ടാണ് ഗാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസിലിനെ കൂടാതെ നസ്രിയയും ഗാനരംഗത്തിലുണ്ട്.
വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌ന്മെന്റിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് നിര്‍മ്മാണം. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് ചിത്രം തീയേറ്ററുകളിലെത്തും.
Discussion about this post