സിനിമാതാരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ അത്രയൊന്നും സജ്ജീവമല്ലാത്ത താരപുത്രിയാണ് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. താരം സിനിമയിലേക്ക് ചുവട് വെക്കുന്നില്ലെ എന്നതാണ് ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ഇതിന് മറപടി എത്തിയിരിക്കുകയാണ്.
ലാലിന്റെ മകന് പ്രണവ് സഹസംവിധായകനായി തുടങ്ങിയാണ് നായകനായി മാറിയത്. എന്നാല്‍ വിസ്മയ എഴുത്തിന്റെ വഴിയിലേക്കാണ് പോവുന്നത്. അഭിനയമല്ല തന്റെ ഇഷ്ട മേഖല എന്ന് വ്യക്തമാക്കുകയാണ് വിസ്മയ. താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്മയ. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടത്. പുസ്തകത്തിന്റെ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും വിസ്മയ പറയുന്നു.
Discussion about this post