കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത് തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘അഞ്ചാം പാതിര’. ജനുവരി പത്തിന് തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ കളക്ഷന്‍ റെക്കോഡ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
ഇതുവരെ ചിത്രം നേടിയത് 34.25 കോടി രൂപയാണ്. ദിവസങ്ങള്‍ക്കകം ചിത്രം അമ്പത് കോടി ക്ലബില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത് 24.10 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നായി 1.35 കോടിയും വിദേശത്ത് നിന്ന് 8.80 കോടിയുമാണ് ചിത്രം കളക്റ്റ് ചെയ്തത്.
പോലീസിനെ കുഴക്കുന്ന ഒരു സീരിയല്‍ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ അന്‍വര്‍ ഹുസൈന് എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷത്തിലാണ് ചാക്കോച്ചന് എത്തിയത്. ശ്രീനാഥ് ഭാസി, ഉണ്ണിമായ പ്രസാദ്, ജിനു ജോസഫ്, ജാഫര്‍ ഇടുക്കി, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിച്ചത്.
Discussion about this post