മലയാള സിനിമയിലെ തന്റെ വളര്‍ച്ച ചൂണ്ടിക്കാട്ടി നടന് ടോവിനോ തോമസ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ടോവിനോ തോമസ് സ്ക്രീനിലെത്തുന്നത്. ‘പ്രഭുവിന്റെ മക്കളാ’യിരുന്നു താരത്തിന്റെ പിറവി അടയാളപ്പെടുത്തിയ ചിത്രം. സിനിമയില്‍ അപ്രധാനവേഷമായിരുന്നു ടോവിനോയ്ക്ക് ലഭിച്ചത്. അന്ന് പിന്‍നിരയില്‍ നിന്നിരുന്ന ടോവിനോ ഇന്ന് മലയാള ചലച്ചിത്ര ശാഖയിലെ മുന്‍നിര താരമാണ്.
2012ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പ്രഭുവിന്റെ മക്കള്‍. സജീവന് അന്തിക്കാടായിരുന്നു ചിത്രത്തിന്റെ സംവിധായകന്. ചിത്രത്തില്‍ ചെഗുവേര സുധീരന് എന്ന കഥാപാത്രത്തെയാണ് ടോവിനോ അവതരിപ്പിച്ചത്. എന്നാല്‍ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല.
ഇപ്പോള്‍ പ്രഭുവിന്റെ മക്കള്‍ സിനിമയിലെ ഗാനരംഗത്തിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് താരം ആദ്യ അഭിനയാനുഭവം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. തന്റെ ഫോട്ടോയുള്ള ഭാഗം വൃത്തത്തില്‍ ചുവന്ന അടയാളം നല്‍കിയാണ് താരം അഭിമാന നിമിഷം ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചത്.
ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്! എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം ഞാന്‍ ക്യാമറക്ക് മുന്നില്‍ ആദ്യമായി നിന്നു!
സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം!
Discussion about this post