ഡിസ്കവറി ചാനലിലെ പ്രശസ്തമായ ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന ഷോയില്‍ ഇത്തവണ അതിഥി ആയി എത്തുന്നത് രജനീകാന്ത് ആണ്. കഴിഞ്ഞ ദിവസം ഷോയുടെ ചിത്രികരണം ദേശീയ ഉദ്യാനമായ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ നടന്നിരുന്നു. അതിനിടെ താരത്തിന് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരമിപ്പോള്‍.
‘ഷോയുടെ ചിത്രീകരണം കഴിഞ്ഞു. ചിത്രീകരണത്തിനിടയില്‍ മുറിവുകളൊന്നും എനിക്ക് സംഭവിച്ചിട്ടില്ല. ചെറിയ മുള്ളുകള്‍ കൊണ്ട് പോറലുകള്‍ മാത്രമേയുള്ളൂ. അല്ലാതെ കുഴപ്പമൊന്നുമില്ല’ എന്നാണ് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
‘തലൈവര്‍ 168’ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ രണ്ട് ദിവസത്തെ ഇടവേള എടുത്താണ് താരം ഇതിന്റെ ചിത്രീകരണത്തിനായി പോയത്. ബെയര്‍ ഗ്രിയില്‍സ് ആണ് ‘മാന്‍ വേഴ്സസ് വൈല്‍ഡ്’ എന്ന ഷോയുടെ അവതാരകന്. കഴിഞ്ഞ വര്‍ഷം ഈ ഷോയില്‍ മോഡി അതിഥിയായി എത്തിയിരുന്നു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ വെച്ചായിരുന്നു ഇത് ചിത്രീകരിച്ചിരുന്നത്.
Actor Rajinikanth at Chennai Airport: I have finished the shooting of an episode of 'Man vs Wild'. I have not received any wounds but just scratches due to little thorns, that's it. I am alright. #TamilNadu https://t.co/aH8JQfiV9R pic.twitter.com/mGMOTUGV8k
— ANI (@ANI) January 28, 2020