തമിഴകം നെഞ്ചിലേറ്റി ആരാധിക്കുന്ന താരമാണ് സൂര്യ. അഭിനേതാവിനു പുറമെ സമൂഹത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ താരമാണ് അദ്ദേഹം. പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് സഹായ ഹസ്തവുമായി സൂര്യയും കാര്‍ത്തിയും രംഗത്തെത്തിയിരുന്നു. താരത്തിന് മലയാളികള്‍ക്കിടയിലും നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയായി തുടര്‍ച്ചയായി സിനിമകള്‍ വന്നതോടെ താരത്തിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഉയരുന്നത്.
എന്തിനാണ് ഇങ്ങനെ കോടികള്‍ സമ്പാദിച്ച് കൂട്ടുന്നതെന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഇത്തരം ചോദ്യങ്ങള്‍ പലരെയും ചൊടിപ്പിക്കുമെങ്കിലും സൗമ്യമായി തന്നെ ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് സൂര്യ. കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുന്നതും പണം സമ്പാദിക്കുന്നതും സമൂഹത്തിന് വേണ്ടിയും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയുമാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ നിറകൈയ്യടികളോടെയാണ് സദസ് വരവേറ്റത്.
സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ നൂറുകണക്കിന് ദരിദ്ര വിദ്യാര്‍ത്ഥികളെയാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വേണ്ടി സഹായിക്കുന്നത്. തന്റെ മകന്‍ നൂറു കണക്കിന് സിനിമകളില്‍ അഭിനയിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്താലും യഥാര്‍ത്ഥ വ്യക്തിത്വം അഗരം ഫൗണ്ടേഷന്റെ സ്ഥാപകന്‍ എന്നായിരിക്കുമെന്ന് പിതാവ് ശിവകുമാര്‍ അഗരം ഫൗണ്ടേഷന്റെ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ പറഞ്ഞിരുന്നു.
Discussion about this post