സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുകയും തന്റെതായ നിലപാട് അറിയിക്കുകയും ചെയുന്ന വ്യക്തിയാണ് നടന് ടൊവിനോ തോമസ്. തുറന്ന വേദികളില്‍ ആണെങ്കിലും നിലപാട് അറിയിക്കാന്‍ നടന് ഒരു മടിയും കാണിക്കാറില്ല. ഇപ്പോള്‍ കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംസ്ഥാനം ഒറ്റക്കെട്ടായി നില്ക്കുന്നതില് അഭിമാനകരമെന്ന് അറിയിച്ചിരിക്കുകയാണ് നടന്. രാജ്യത്തെ രൂക്ഷമായ സാഹചര്യത്തിലും കേരളത്തിലെ ഒറ്റക്കെട്ടായ പ്രതിഷേധം അഭിമാനം നല്‍കുന്നതാണെന്ന് നടന് അറിയിച്ചു.
വയനാട് കാട്ടികുളത്ത് നടന്ന ചടങ്ങില്‍ ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരാ മാസികയുടെ നവീകരിച്ച പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു ടൊവിനോ.
ഓണ്‍ലൈന്‍ വായന പത്രങ്ങളും വാരികകളും വായിക്കുന്നതിന് തുല്യമാകില്ല. രാജ്യത്തെ യുവാക്കള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രബോധവും കൂടുതലായി ഉണ്ടാകേണ്ട കാലമാണ് ഇതെന്നും ടൊവിനോ തോമസ് പറഞ്ഞു.
നിലവില്‍ രണ്ടേകാല്‍ ലക്ഷത്തില്‍പ്പരം കോപ്പികള്‍ അച്ചടിക്കുന്ന യുവമാസികയാണ് യുവധാര. കാട്ടിക്കുളം കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എഎ റഹീം, പ്രസിഡന്റ് എസ് സതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു