നീത പിള്ളയോട് ഏറ്റുമുട്ടി ബോബി ചെമ്മണ്ണൂര്‍, കമന്ററിയുമായി ഷൈജു ദാമോദരനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

നടി നീത പിള്ള നായികയായി തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിലെ നായികയായ നീത പിള്ളയോട് ഏറ്റുമുട്ടുന്ന ബോബി ചെമ്മണ്ണൂറിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ ഏറ്റുമുട്ടലിന് കമന്ററി പറഞ്ഞതാകട്ടെ സാക്ഷാല്‍ ഷൈജു ദാമോദരും.

എറണാകുളം പ്രസ് ക്ലബിന്റെ ഫാമിലി മീറ്റ് വേദിയില്‍ വെച്ചാണ് ഇരുവരും ഏറ്റുമുട്ടിയത്. ചിത്രത്തിലെ വില്ലന്‍ സോണറ്റുമായും ബോബി ചെമ്മണ്ണൂര്‍ ഏറ്റുമുട്ടിയിരുന്നു.

പൂമരത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. ‘പൂമര’ത്തില്‍ നായികയായിരുന്ന നീത പിള്ളയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. പുതുമുഖം ജിജി സ്‌കറിയയാണ് നായകന്‍. അഞ്ജു ബാലചന്ദ്രന്‍, രാമമൂര്‍ത്തി, രാജന്‍ വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പിബി, ജെയിംസ് ജെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version