കൊച്ചി: ഷെയ്ന് നിഗത്തിനെതിരെയുള്ള വിലക്കില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇന്ന് കൊച്ചിയില്‍ യോഗം ചേരും. താരത്തിനെതിരെയുള്ള വിലക്കില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഏകദേശ ധാരണ ഈ യോഗത്തിലുണ്ടായേക്കുമെന്നാണ് സൂചന.
ഉച്ചക്ക് ശേഷം താരസംഘടനയായ എഎംഎംഎയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംയുക്ത യോഗം ചേരുന്നുണ്ട്. ഷെയ്ന് ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ താരത്തിനെതിരെയുള്ള വിലക്ക് നീക്കണമെന്നാണ് താരസംഘടനയുടെ ആവശ്യം.
അതേസമയം താരത്തിനെതിരെയുള്ള വിലക്ക് നീക്കരുതെന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഒരു വിഭാഗം ആളുകള്‍. ഇന്ന് നടക്കുന്ന സംയുക്ത യോഗത്തില്‍ ഈ വിഷയത്തില്‍ നല്ലൊരു തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
Discussion about this post