സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ നടിയാണ് നേഹ. ദിലീപ് നായകനായി എത്തിയ കോടതി സമക്ഷം ബാലന് വക്കീല്‍ എന്ന ചിത്രത്തിലെ ബാബുവേട്ടാ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണ് താരം ശ്രദ്ധേയമാവുന്നത്. തന്റെ ദുഖങ്ങളും സന്തോഷവും നേഹ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഗര്‍ഭിണിയാണെന്നതും, പിന്നീട് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയതും തുടങ്ങിയ സന്തോഷ വാര്‍ത്തകള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ സന്തോഷത്തിനിടെ തന്റെ ജീവിതപങ്കാളി കൂടെ ഇല്ലാത്തതിന്റെ ദുഖവും താരം പങ്കുവെച്ചിരുന്നു.
ഭര്‍ത്താവിന്റെ ജന്മദിനത്തിലായിരുന്നു നേഹക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നേഹ ആ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
ഭര്‍ത്താവിന്റെ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ നേഹ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2019 ജനുവരി 11-ാം തിയ്യതിയാണ് നേഹയുടെ ഭര്‍ത്താവ് അവിനാശ് അയ്യര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്.
” അദ്ദേഹത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എഴുതണമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ഭര്‍ത്താവ്, സുഹൃത്ത്, എന്റെ കുഞ്ഞിന്റെ പിതാവ് കഴിഞ്ഞ വര്‍ഷം ജനുവരി 11 ന് എന്നെ വിട്ടുപോയി. അദ്ദേഹത്തെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ ലഭിക്കുന്നില്ല.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗമ്യനായ, ഹൃദയവിശാലതയുള്ള, മനോഹരമായ ചിന്തകളുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അദ്ദേഹം എനിക്ക് പറക്കാന്‍ ചിറകുകള് നല്കി, എനിക്ക് പിന്തുണയേകി. അവസാന ശ്വാസംവരെ എന്നെ ഒരു രാജകുമാരിയെപ്പോലെ പരിചരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ എന്ന് പറയുന്നതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് ജന്മം നല്‍കിയതിലും അഭിമാനം മാത്രം. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു അവിനാശ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. വീണ്ടും കണ്ടുമുട്ടുന്നതുവരെ- നേഹ കുറിച്ചു.”
Discussion about this post