ജെനിത് കാച്ചപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, സിജു വിത്സന്, കൃഷ്ണ ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ രസകരമായ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ അല്‍ത്താഫ് അവതരിപ്പിക്കുന്ന നമ്പൂതിരി കഥാപാത്രം കൂട്ടുകാരെ കുറിച്ച് പറയുന്നതാണ് പ്രൊമോ വീഡിയോയില്‍ ഉള്ളത്.
സേതു ലക്ഷ്മി, സിദ്ധാര്‍ത്ഥ് ശിവ, അബു സലിം, ബൈജു, ബേസില്‍ ജോസഫ്, എംഎ ഷിയാസ്, ബിനു അടിമാലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിന് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഇതിഹാസ’ നിര്‍മ്മിച്ചതും ഇവരാണ്. ഒരു രാത്രിയിലെ മൂന്ന് മണിക്കൂറിന്റെ കഥയാണ് ചിത്രം പറയുന്നത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജനുവരി 31ന് ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post