ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ആദ്യം പുറത്തായ മത്സരാര്‍ത്ഥിയാണ് മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ രാജിനി ചാണ്ടി. അതേസമയം ഷോയിലെ മത്സരാര്‍ഥികളിള്‍ ഒരാളായ രജിതിനെക്കുറിച്ച് രാജിനി നടത്തിയ പരാമര്‍ശങ്ങള്‍ ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നാണ് താരം പറയുന്നത്.
‘എന്റെ പരാമര്‍ശങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയുന്നു. സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുകയാണ്. അതെന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. എനിക്ക് മര്യാദയ്ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍. എന്റെ പ്രായത്തെയെങ്കിലും ആളുകള്‍ ബഹുമാനിക്കണ്ടേ? അതിന് മാത്രം എന്ത് അപരാധമാണ് ഞാന്‍ അവരോട് ചെയ്തത്. എന്നെ മാത്രമല്ല എന്റെ ഭര്‍ത്താവിനെപ്പോലും ചിലര്‍ വെറുതെ വിടുന്നില്ല. ഷോയില്‍ പങ്കെടുത്തതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു’ എന്നാണ് താരം പറയുന്നത്.
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം അഭിനയിക്കാനുള്ള അവസരം കളഞ്ഞാണ് താന്‍ ആ ഷോയില്‍ പങ്കെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. ‘ഷോ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് രജനീകാന്തിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു കോള്‍ വന്നത്. എന്നാല്‍ അന്നെനിക്കത് സ്വീകരിക്കാനായില്ല. അതില്‍ എനിക്ക് വലിയ കുറ്റബോധമുണ്ട്’ എന്നാണ്
രാജിനി പറഞ്ഞത്.
Discussion about this post