മലയാളികളുടെ പ്രിയപ്പെട്ട നായിക ഒരു ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയ വഴി ആരാധകരമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ചിത്രത്തിന്റെ സെറ്റില്‍ പ്രിയാ വാര്യര്‍ എത്തിയ സന്തോഷവാര്‍ത്തയാണ് താരം പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നവ്യാ ഈ കാര്യം അറിയിച്ചത്.
സ്ത്രീകേന്ദ്രീകൃതമായ പ്രമേയമാണ് ഒരുത്തീ എന്ന സിനിമയ്ക്ക്. ഒരു നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എസ് സുരേഷ് ബാബുവും നിര്‍മാണം ബെന്‍സി നാസറുമാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മിക്കുന്ന വികെ പ്രകാശ് ചിത്രം ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ശ്രീ മമ്മൂട്ടിയും മഞ്ജു വാരിയരും ചേര്‍ന്ന് പുറത്തിറക്കിയിരുന്നു.
Discussion about this post