അമല്‍ നീരദ് മമ്മൂട്ടിയെ നായകനാക്കി 2007ല്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ബിഗ് ബി’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന സൂചന നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന് ഗോപീ സുന്ദര്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താരം ബിഗ് ബിയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന സൂചന നല്‍കിയത്.
അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘ബിലാലിനു വേണ്ടി വീണ്ടും ഞങ്ങള്‍ ഒരുമിച്ചു. എന്നും എല്ലാവരുടയും പ്രാര്‍ഥനകള്‍ കൂടെയുണ്ടാകണം’ എന്നുമാണ് ഗോപീ സുന്ദര്‍ കുറിച്ചത്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിന് ആരാധകരേറെയാണ്. ബോളിവുഡ് താരം നഫീന അലി, മനോജ് കെ ജയന്, ഇന്നസെന്റ്, ബാല, മംമ്ത മോഹന്‍ദാസ്, ലെന, പശുപതി, വിജയരാഘവന് എന്നിവരായിരുന്നു ബിഗ് ബിയിലെ താരങ്ങള്‍.
Discussion about this post